Olavattur Panichikapalliyali- Thambara Muhammed Kakka.
കഴിഞ്ഞ നവംബര്‍ ഏഴാം തിയ്യതി ഇഹലോകവാസം വെടിഞ്ഞ തമ്പാര മുഹമ്മദ്‌ കാക്ക ഒളവട്ടൂര്‍ പനിചികപള്ളിയാളി പ്രദേശത്തെ പോലെ തന്നെ ഹസനിയ്യ മദ്രസ്സയെയും അതിന്റെ പ്രവര്‍ത്തകരെയും  തീര്ത്തും ദുഃഖ തിലാക്കിയാണ് കടന്നു പോയത്‌. മത ഭക്തനും അദ്വാന ശീലനുമായ നല്ലൊരു കര്‍ഷകന്‍ കൂടിയായ അദ്ദേഹം സര്‍വര്‍ക്കും ആദരനീയനും മാതൃ കാപുരുഷനും ആയിരുന്നു. മഹല്ല് പള്ളി കമ്മറ്റിയിലും ഹസനിയ്യ മദ്രസ്സ കമ്മറ്റിയിലും പ്രവര്‍ത്തിച്ച മുഹമ്മദ്‌ കാക്ക നാട്ടിലെ സുന്നി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാട്ടിലെ സുന്നി പരിപാടികളില്‍ മുപില്‍ തന്നെ അദ്ദേഹം സ്ഥാനം ഉറപ്പിക്കുമായിരുന്നു . സുന്നി പ്രസംഗ പരിപാടികള്‍ വയളുകള്‍ ദിക്ര്‍ സദസ്സുകള്‍ എന്നിവ അയല്‍ പ്രദേശങ്ങളില്‍ എവിടെ സഘടിപിച്ചാലും അദ്ദേഹം അവിടെ മുമ്പില്‍ ഉണ്ടാകുമായിരുന്നു. സിങ്ങപ്പുരില്‍  ജോലി ചെയ്യുന്ന എഞ്ചിനീയര്‍ മുഹമ്മദ്‌ കുട്ടിയുടെ പിതാവായ അദ്ദേഹം ദീനി കാര്യങ്ങള്‍ക്ക് വളരെ ഉദാരമായി സഹായിച്ചിരുന്നു. ജമാത്ത്‌ നിസ്കാരങ്ങള്‍ക്ക് പള്ളിയില്‍ ഒന്നാം സഫ്ഫില്‍ എത്തുന്ന അദ്ദേഹം അങ്ങദികളിലും പീടികകളിലും ഇരുന്നു അനാവശ്യ ചര്‍ച്ചകളില്‍ ഒരിക്കലും എര്പെട്ടിരുന്നില്ല.


ഏതാനും മാസങ്ങളായി രോഗിയായിരുന്ന അദ്ദേഹം എല്ലാവരെയും ദുഃഖ ത്തി ലാഴത്തി യാണ് കടന്നു പോയത്‌. അദ്ധേഹത്തിന്റെ മയ്യത്ത്‌ നിസ്കാരത്തിനു പണ്ഡിതന്മാരും സയ്യിദന്മാരും മുത അല്ലിമീങ്ങളും ഉള്‍പെടെ വന്‍ ജനക്കൂട്ടമാണ് ഒരുമിച്ചുകൂടിയത്‌. മയ്യത്ത്‌ നിസ്കാരത്തിനു ബഹുവന്ദ്യരായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാര്‍ ആണ് നേത്ര്‍ ത്വം നല്‍കിയത് . മുഹമ്മദ്‌ കാക്കയുടെ പരലോക ജീവിതം അള്ളാഹു എളുപ്പമാക്കുകയും മക്കളെ നല്ലവരില്‍ ഉള്‍പെടുത്തുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഹസനിയ്യ സുന്നി മദ്രസ്സ
കടപ്പാട്: http://ssfolavattur.blogspot.com